കിള്ളി-കൂന്താണി-തൂങ്ങാംപാറ റോഡ് തകർച്ചയിൽ

കാട്ടാക്കട: കിള്ളി-കൂന്താണി-തൂങ്ങാംപാറ റോഡ് തകർന്ന് യാത്ര ദുസ്സഹം. മഴയിൽ റോഡിലുണ്ടാകുന്ന വെള്ളക്കെട്ട് കാരണം കാൽനടപോലും ദുസ്സഹമാണ്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിൽ 2019 നവംബറില്‍ മന്ത്രി സുധാകരന്‍ റോഡ് പുതുക്കിപ്പണിയുന്നതിൻെറ നിർമാണോദ്ഘാടനം നിര്‍വഹിച്ചിരുന്നു. പുതുവര്‍ഷം പിറന്നു കാലാവസ്ഥ അനുയോജ്യമിയിട്ടും റോഡിൻെറ ശോച്യാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇതിനിടെ കഴിഞ്ഞദിവസം റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. (((((((((((((((((((((((((((((((((((((((((((((((((((((((((((((((റോഡിലെ കുഴിയില്‍ വീണയാളെ രക്ഷപ്പെടുത്താനായി വന്നയാള്‍ പൊതുമരാമത്ത് വകുപ്പിൻെറ ഓടയിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് ഇടയിലെ വിടവില്‍ കാല്‍ കുരുങ്ങി))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))). ഏറെ നേരം പണിപ്പെട്ടിട്ടും സ്ലാബുകള്‍ക്കിടയില്‍ കുരുങ്ങിയ കാല്‍ പുറത്തെടുക്കാനായില്ല. തുടര്‍ന്ന്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി സ്ലാബ് മാറ്റിയാണ് കാല്‍ പുറത്തെടുത്തത്. ഫയര്‍ഫോഴ്സ് അധികൃതര്‍ പൊളിച്ച സ്ലാബ് ഇപ്പോള്‍ അപകടക്കെണിയായി തീര്‍ന്നിരിക്കുകയാണ്. കാല്‍നടയാത്രികര്‍ ഇവിടെ വീണ് പരിക്കേല്‍ക്കുന്നത് പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.