തദ്ദേശ സ്ഥാപന അംഗങ്ങൾ ചുമതലയേറ്റു

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ തിങ്കളാഴ്്്്്്്്്്്ച ചുമതലയേറ്റു. ജില്ല പഞ്ചായത്ത് വാർഡിൽനിന്ന് ജയിച്ച അമ്പിളി, സെലിൻമേരി, പരമേശ്വരൻ, ലൂയിസ്, രാജേഷ്ബാബു, ജോബി, ഷർമിള ഏഞ്ചൽ, മെർലിയൻദാസ്, ശിവകുമാർ, ജോൺസിലിൻവിജില, നീലപെരുമാൾ ഉൾപ്പെടെ 11 അംഗങ്ങൾ കലക്ടർ ഓഫിസിലെ ഡി.ആർ.ഡി.എ ഹാളിൽ നടന്നചടങ്ങിൽ സത്യവാചകം ചൊല്ലി ചുമതലയേറ്റു. ഇതിൽ ഡി.ആർ.ഡി.എ ഡയറക്ടർ അഡീഷണൽ കലക്ടർ മെഴ്സി രമ്യ, സഹകരണ സ്ഥാപന ജോയൻറ് രജിസ്ട്രാർ രവിചന്ദ്രൻ, മുഹമ്മദ് നസീർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കൂടാതെ ഗ്രാമപഞ്ചയത്ത് അംഗങ്ങളായും പഞ്ചായത്ത്് യൂനിയൻ അംഗങ്ങളായും തെരഞ്ഞെടുത്തവർ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ ചുമതലയേറ്റു. അഗസ്ഥീശ്വരം, രാജാക്കമംഗലം, തോവാള, കുരുന്തൻകോട്, തക്കല, തിരുവട്ടാർ, മുഞ്ചിറ, മേൽപ്പുറം, കിള്ളിയൂർ എന്നീ പഞ്ചയാത്ത് യൂനിയനിൽ ഉൾപ്പെട്ട 109 പഞ്ചായത്ത് യൂനിയൻ അംഗങ്ങളും, 95 പഞ്ചായത്ത് പ്രസിഡൻറുമാരും 983 പഞ്ചായത്ത് അംഗങ്ങളും ചുമതലയേറ്റവരിൽ ഉൾപ്പെടും. ജില്ല പഞ്ചയത്ത് പ്രസിഡൻറ് സ്ഥാനത്തേക്കും യൂനിയൻ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് 11ന് രഹസ്യ ബാലറ്റിലൂടെ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.