കഥാപ്രസംഗം ഉദ്ഘാടനം

കിളിമാനൂർ: കാഥികൻ പുളിമാത്ത് ശ്രീകുമാറിൻെറ പുതിയ കഥയായ 'സ്നേഹിച്ചു തീരാത്ത ഗന്ധർവൻ'ൻെറ ഉദ്ഘാടനം നടത്തി. ഫോറം ഓഫ് റെസിഡൻഡ്സ് അസോസിയേഷൻ കിളിമാനൂർ, കഥാപ്രസംഗ പരിപോഷണ സമിതി കല്ലമ്പലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫ്രാക്ക് പ്രസിഡൻറ് മോഹൻ വാലഞ്ചേരി അധ്യക്ഷത വഹിച്ചു. മുത്താന സുധാകരൻ സ്വാഗതം പറഞ്ഞു. പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻറ് പി. ലാലി, ഫ്രാക്ക് ജനറൽ സെക്രട്ടറി ടി. ചന്ദ്രബാബു, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ആർ. രാജീവ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ഗംഗാധര തിലകൻ, വാർഡ് മെംബർ വി. ധരളിക, എസ്.സി. എസ്.സി ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് വി. സോമരാജക്കുറുപ്പ് പ്രിയദർശിനി ജനക്ഷേമ സമിതി പ്രസിഡൻറ് എം.എസ്. ജുനൈദ്, ഫ്രാക്ക് ട്രഷറർ ജി. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.