തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിൻെറ പ്രാമാണികരായ ആഴ്‌വാഞ്ചേരി തമ്പ്രാക്കളും മറ്റ് മലയാള മഠങ്ങളിലെ വൈദികരും ചൊവ്വാഴ്ചയെത്തും. 56 ദിവസം നീളുന്ന മുറജപത്തിൻെറ അവസാനമുറ ബുധനാഴ്ച ആരംഭിക്കും. എട്ട് ദിവസത്തെ മുറജപത്തിനും തുടര്‍ന്നുള്ള ലക്ഷദീപത്തിനും ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ആചാരപ്രകാരമുള്ള അനുമതി നല്‍കും. ആഴ്വാഞ്ചേരി തമ്പ്രാക്കള്‍, ചെറുമുക്ക്, കൈമുക്ക്, പെരുമ്പടപ്പ്, തൈക്കാട്, കപ്ലിങ്ങാട്, പന്തല്‍ എന്നീ വൈദികര്‍, തൃശൂര്‍ വാധ്യാനും സംഘവും, തിരുനാവായ വാധ്യാനും സംഘവും, തെക്കേടത്തു ഭട്ടതിരി, അകവൂര്‍ നമ്പൂതിരി എന്നിവരും വൈദിക പരിഷത്തുമായി ബന്ധപ്പെട്ടവരും ഉള്‍പ്പെടെ 40ഓളം പേരാണ് സംഘത്തിലുണ്ടാവുന്നത്. ഇവരെ ചൊവ്വാഴ്ച വൈകീട്ട് ജലജപത്തിന് ശേഷം പത്മതീര്‍ഥക്കരയില്‍നിന്ന് ക്ഷേത്രം അധികൃതര്‍ സ്വീകരിച്ചാനയിക്കും. ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന ഏഴാംമുറക്ക് ഇവര്‍ പ്രമാണക്കാരാകും. ആറാംമുറയുടെ സമാപനത്തിന് ചൊവ്വാഴ്ച രാത്രി പൊന്നുംശീവേലി നടക്കും. ഏഴാംമുറയുടെ അവസാനനാളായ 15നാണ് ലക്ഷദീപം. ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.