പാങ്ങോട്: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികൾക്കെതിരെ നടന്ന പൊലീസ്-എ.ബി.വി.പി ഗുണ്ടാ ആക്രമണത്തിനെ തിരെ പാങ്ങോട് മന്നാനിയ കോളജ് ഓഫ് ആർട്സ് സയൻസ് വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പാങ്ങോട് ടൗണിൽ മാർച്ചും പ്രതിഷേധ സംഗമവും നടത്തി. ദേശീയപതാകയും ദേശീയ നേതാക്കളുടെ ചിത്രങ്ങളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു മാർച്ച്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ചിന് അഭിവാദ്യമർപ്പിച്ചു. രാജ്യത്തിൻെറ ഭാവി നിർണയിക്കുന്നതിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്ന സർവകലാശാല വിദ്യാർഥികളെയും ഗവേഷകരെയും അധ്യാപകരെയും അടിച്ചമർത്തുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ ഡോ. പി. നസീർ പറഞ്ഞു. കോളജ് സൂപ്രണ്ട് കടയ്ക്കൽ ജൂനൈദ് ആമുഖ പ്രഭാഷണം നടത്തി. ഡോ. നൗഫൽ, വിദ്യാർഥി പ്രതിനിധി മുഹമ്മദ് ആസിഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.