പൗരത്വ ഭേദഗതി നിയമത്തിനെതിരെ 'പ്രതിരോധാഗ്‌നി'

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി പാർക്കിൽ സി.പി.എം ചാല ഏരിയാ കമ്മിറ്റി പ ്രതിരോധാഗ്നി നടത്തി. കമലേശ്വരത്തുനിന്ന് തീപ്പന്തങ്ങളേന്തി ആരംഭിച്ച റാലിയിൽ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കെടുത്തു. ഞങ്ങൾ മനുഷ്യർ മനുഷ്യർ മാത്രം എന്ന മുദ്രാവാക്യം റാലിയിൽ മുഴങ്ങി. കെട്ടുപോകില്ല ഇന്ത്യ... വിട്ടുകൊടുക്കില്ല ഞങ്ങൾ... എന്ന് പ്രഖ്യാപിച്ചാണ് റാലി കിഴക്കേകോട്ടയിൽ എത്തിയത്. റാലി എത്തുന്നതിന് മുമ്പ് ജയചന്ദ്രൻ കടമ്പനാടിൻെറ നേതൃത്വത്തിലെ നാടൻപാട്ട് സംഘം പാട്ടിൻെറ 'പ്രതിരോധ'വും ഒരുക്കി. രാത്രി 12വരെ 'പ്രതിരോധാഗ്‌നി' നീണ്ടു. തുടർന്ന്‌ മുഴുവൻ പേരും ജ്വാല തെളിച്ച്‌ പ്രതിജ്ഞയെടുത്തു. അമേരിക്കയിലെ അധ്യാപകനായ സിമൺ അക്കിണ്ടസ്‌ ബെനിനും പരിപാടിക്ക്‌ സാക്ഷിയായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംവിധായകൻ ഷാജി എൻ. കരുൺ, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, നടി മാല പാർവതി, ജെ.എൻ.യുവിൽ സംഘ്പരിവാർ ആക്രമണത്തിനിരായായ സൂരി കൃഷ്‌ണൻ, മുസ്ലിംലീഗ്‌ ജില്ല പ്രസിഡൻറ് ബീമാപള്ളി റഷീദ്‌, വി. ശിവൻകുട്ടി, പിരപ്പൻകോട്‌ മുരളി, വി.കെ. പ്രശാന്ത്‌ എം.എൽ.എ, ടി.എൻ. സീമ, എ. സമ്പത്ത്‌, എം. വിജയകുമാർ, പ്രമോദ്‌ പയ്യന്നൂർ തുടങ്ങിയവർ സംസാരിച്ചു. പരിപാടിക്ക് കരമന ഹരി, അഡ്വ. എസ്‌.എ. സുന്ദർ, എസ്‌. പുഷ്‌പലത, പി. രാമചന്ദ്രൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.