വെള്ളറട: ഉണ്ടന്‍കോട് സൻെറ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എൻ.എസ്.എസ് വളൻറിയര്‍മാര്‍ വെള്ളറട വാര്‍ഡിലെ മു ട്ടക്കോട് ചിറതലയ്ക്കല്‍ പതിനാലാം നമ്പര്‍ . നാഷനല്‍ സര്‍വിസ് സ്‌കീമിൻെറ സപ്തദിന ക്യാമ്പിനോടനുബന്ധിച്ചാണ് നവീകരണം നടത്തിയത്. അംഗൻവാടി പരിസരം വൃത്തിയാക്കിയ വിദ്യാർഥികള്‍ കെട്ടിടവും മതിലും കഴുകി വൃത്തിയാക്കി പെയിൻറ് ചെയ്തു. പ്രിന്‍സിപ്പല്‍ എം. യേശുദാസന്‍, പ്രോഗ്രാം ഓഫിസര്‍ ആൻറന്‍ വിനിത, അധ്യാപകരായ ജെ. ബിജുകുമാര്‍, ഡോ. എല്‍. കൃഷ്ണന്‍ നാടാര്‍, പി.ടി.എ പ്രസിഡൻറ് ഡി. വിജു എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം: ഉണ്ടന്‍കോട് സൻെറ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എൻ.എസ്.എസ് വളൻറിയര്‍മാര്‍ നവീകരിച്ച ചിറതലയ്ക്കല്‍ അംഗൻവാടി IMG-20200104-WA0067 IMG-20200104-WA0068
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.