ഉത്തർ പ്രദേശ് വസ്തുതാന്വേഷണ റിപ്പോർട്ടിൻെറ മലയാളം പതിപ്പ് പ്രകാശനംചെയ്തു കണ്ണൂർ: ഡൽഹിയിലും യു.പിയിലും പൊലീ സും ആർ.എസ്.എസും ചേർന്ന് ജനാധിപത്യ സമരത്തെ അടിച്ചമർത്തുന്ന ഭീതിദമായ സന്ദർഭത്തിലും ഇന്ത്യയിലെ കാമ്പസിലെ വിദ്യാർഥികളും യുവാക്കളും അഹിംസയിലൂന്നിനിന്ന് നടത്തുന്ന ത്യാഗോജ്ജ്വലമായ സഹന സമരത്തിൽ പ്രത്യാശയുണ്ടെന്ന് കവി കെ. സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. ഉത്തർ പ്രദേശിലെ പൊലീസ്, സംഘ്പരിവാർ ഭീകരതയെക്കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോർട്ടിൻെറ മലയാളം പതിപ്പ് കണ്ണൂരിൽ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോരാടുന്ന ഇന്ത്യയിലെ മുഴുവൻ വിദ്യാർഥികൾക്കും യുവാക്കൾക്കും അഭിവാദ്യമർപ്പിച്ച് 'ഉപ്പ്' എന്ന കവിത അദ്ദേഹം വായിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്‌മൻെറ് സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ അധ്യക്ഷത വഹിച്ചു. മത ചിഹ്നങ്ങൾ, മതപരമായ മുദ്രാവാക്യങ്ങൾ, മുസ്‌ലിം സംഘടനകൾ ഒന്നും പാടില്ല എന്നൊക്കെയുള്ള അപശബ്ദങ്ങൾ ബി.ജെ.പി സർക്കാറിനെതിരെയുള്ള ജനകീയ സമരത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുകയെന്ന് സി.പി.എം മനസ്സിലാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിൽ വസ്തുതാന്വേഷണ സംഘത്തിൽ അംഗമായ മാധ്യമം ഡൽഹി സീനിയർ റിപ്പോർട്ടർ ഹസനുൽ ബന്ന സദസ്സുമായി സംവദിച്ചു. അലീഗഢ് മുസ്‌ലിം സർവകലാശാല വിദ്യാർഥി മുബാറക് സമരാനുഭവങ്ങൾ പങ്കുവെച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് സാജിദ് നദ്‌വി സംസാരിച്ചു. ജില്ല പ്രസിഡൻറ് പി.ബി.എം. ഫർമീസ് സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.