കല്ലമ്പലം: കരവാരം പഞ്ചായത്തിലെ കട്ടപ്പറമ്പ് മുള്ളിയിൽ കടവിൽ മുഴുവൻ ദിവസവും കടത്തു നടത്തുന്നതിനായി ലൈസൻസുള്ള കടത്തുകാരനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിയമനം ലഭിക്കുന്നയാൾ ഉൾനാടൻ ജലഗതാഗതവകുപ്പിൻെറ പെർമിറ്റും രജിസ്ട്രേഷനുമുള്ള കടത്തുവള്ളവും സ്വന്തം ചെലവിൽ ക്രമീകരിക്കണം. വള്ളത്തിൻെറ അറ്റകുറ്റപ്പണികൾ സ്വന്തം ചെലവിൽ വഹിക്കണം. നിയമാനുസൃത ദിവസവേതനവും വള്ളത്തിൻെറ പ്രതിമാസ വാടകയും നൽകും. താൽപര്യമുള്ളവർ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.