തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, യു.പി സര്‍ക്കാറിൻെറ നരനായാട്ട് അവസാനിപ്പിക്കുക എന്നീ ആവശ്യ ങ്ങളുന്നയിച്ച് ഉലമ സംയുക്ത സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചും രാപ്പകല്‍ ധര്‍ണയും തിങ്കളാഴ്ച നടക്കും. രാവിലെ 10.30ന് പ്രസ്‌ക്ലബിനു മുന്നില്‍നിന്ന് ആരംഭിക്കുന്ന പണ്ഡിത മാര്‍ച്ച് ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഫ്ലാഗ് ഓഫ് ചെയ്യും. രാജ്ഭവനു മുന്നിലെ പ്രതിഷേധ സംഗമം കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന രാപ്പകല്‍ ധര്‍ണയില്‍ വിവിധ പണ്ഡിത സംഘടനകളുടെ പ്രതിനിധികളായ 1000 പേര്‍ സംബന്ധിക്കും. ഏഴിന് രാവിലെ 11.30ന് ധര്‍ണ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.