പേരൂർക്കട: മാനസികാരോഗ്യ കേന്ദ്രത്തിന് സമീപം വൈദ്യുതി ലൈനിന് മുകളിലേക്ക് തെങ്ങ് വീണതിനെത്തുടർന്ന് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. പേരൂർക്കട-ഊളൻമ്പാറ റോഡിൽ മാനസികാരോഗ്യ കേന്ദ്രത്തിന് സമീപം ശനിയാഴ്ച രാത്രി എട്ടരയോടെയാണ് വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്ന തെങ്ങ് കടപുഴകിയത്. ലൈൻ കമ്പികളിൽ തെങ്ങ് തട്ടിനിൽക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി ബോർഡ് അധികൃതർ സ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. ചെങ്കൽച്ചൂള ഫയർ സ്റ്റേഷൻ അസിസ്റ്റൻഡ് സ്റ്റേഷൻ ഒാഫിസർ സതീഷ് കുമാറിൻെറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. മരം വീണതിനെ തുടർന്ന് ഈ റൂട്ടിൽ ഏറെനേരം വാഹനഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. രാത്രി ഒമ്പതോടെ ഗതാഗതവും വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.