എലിപ്പനി ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു

elippani maranam Santhoshkumar(32) കാട്ടാക്കട: എലിപ്പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. കട്ടയ്ക് കോട് പൂഞ്ഞാംകോട് വാറുവിളാകത്ത് പുത്തൻവീട്ടിൽ ജോണിൻെറയും ഇന്ദിരയുടെയും മകൻ സന്തോഷ്കുമാറാണ് (32) ശനിയാഴ്ച മരിച്ചത്. കുറച്ച് ദിവസമായി കടുത്ത പനിയുണ്ടായിരുന്നു. രണ്ട് ദിവസംമുമ്പ് കുഴഞ്ഞുവീണതിനെ തുടർന്നാണ് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചത്. സഹോദരങ്ങൾ: സതീഷ്കുമാർ, ശോഭ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.