പുതുവത്സര രാവിൽ ഭീകരാന്തരീക്ഷം സൃഷ്​ടിച്ച കേസിലെ പ്രതികൾ അറസ്​റ്റിൽ

കല്ലമ്പലം: മാവിൻമൂട്ടിൽ പുതുവത്സരാഘോഷത്തിനിടെ മദ്യലഹരിയിൽ ഏറ്റുമുട്ടി ഭീകരാന്തരീഷം സൃഷ്ടിച്ച യുവാക്കൾ അറസ ്റ്റിൽ. മാവിൻമൂട് വിഷ്ണു ലാൻറിൽ വിഷ്ണുരാജ് (25), മാവിൻമൂട് കുന്നുവിള പുത്തൻവീട്ടിൽ അച്ചു എന്ന അശ്വത് (25), വിഷ്ണു ലാൻറിൽ വിശാഖ് (22), മുള്ളറംകോട് ചരുവിള വീട്ടിൽ മഹേഷ് (28), മാവിൻമൂട് കോളനി ചരുവിളവീട്ടിൽ ശരത് (25), ചരുവിള വീട്ടിൽ ജഗൻ എന്ന വിജീഷ് (19), മാവിൻമൂട് ബിന്ദു നിവാസിൽ മനോജ് (33) എന്നിവരാണ് അറസ്റ്റിലായത്. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫിറോസ് ഐ, സബ് ഇൻസ്പെക്ടർ നിജാം വി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.