പീഡനം: സ്വകാര്യ സ്കൂളിലെ ബസ് ക്ലീനർ അറസ്​റ്റിൽ

കല്ലമ്പലം: രണ്ട് വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് ക്ലീനർ അറസ്റ്റിൽ. സ്വകാര്യ സ്കൂളിലെ ബസ് ക്ലീനർ കരവാരം തോട്ടയ്ക്കാട് ചുള്ളിയിൽകോണം നസീം മൻസിലിൽ അബ്ദുൽ സമദി(55)നെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജോലിക്കിടെയായിരുന്നു കുട്ടികളെ പീഡപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. എട്ട് മാസത്തോളം കുട്ടികളെ പീഡിപ്പിച്ചിരുന്നതായാണ് വിവരം. കോടതിയിൽ ഹാജരാക്കി. ചിത്രം: Abdul samad prathi.jpg അബ്ദുൽ സമദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.