ദക്ഷിണേന്ത്യൻ യൂനിവേഴ്​സിറ്റി വൈസ്​ ചാൻസലേഴ്​സ്​ മീറ്റ്​ നാളെ മുതൽ

തിരുവനന്തപുരം: അസോസിയേഷൻ ഒാഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ് (എ.െഎ.യു) ദക്ഷിണമേഖല വൈസ് ചാൻസലേഴ്സ് മീറ്റ് തക്കല കുമാരകോവിൽ നൂറുൽ ഇസ്ലാം സൻെറർ ഫോർ ഹയർ എജുക്കേഷനിൽ ജനുവരി ആറ്, ഏഴ് തീയതികളിൽ നടക്കും. രാജ്യത്തെ സർവകലാശാലകളിലെ ഗവേഷണമികവും നവീകരണവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ മീറ്റ്. തിങ്കളാഴ്ച രാവിലെ 10ന് നൂറുൽ ഇസ്ലാം സൻെറർ ഫോർ ഹയർ എജുക്കേഷനിലെ ഹിൽേടാപ് ഒാഡിറ്റോറിയത്തിൽ പുതുച്ചേരി ലഫ്റ്റനൻറ് ഗവർണർ കിരൺബേദി ഉദ്ഘാടനം െചയ്യും. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള യു.ജി.സി നാക് അക്രഡിറ്റേഷൻ ഉള്ളതുമായ നൂറിലേറെ യൂനിവേഴ്സിറ്റികളിൽനിന്നുമുള്ള വൈസ് ചാൻസലർമാർ പെങ്കടുക്കും. എ.െഎ.സി.ടി.ഇ ചെയർമാൻ പ്രഫ. അനിൽ ഡി. സഹസ്രബുധേ, എ.െഎ.യു പ്രസിഡൻറ് പ്രഫ. എം. സലെങ്ക, എ.െഎ.യു ജനറൽ സെക്രട്ടറി ഡോ. പങ്കജ് മിത്തൽ തുടങ്ങിയ ഗവേഷണ വിദഗ്ധർ വിഷയാവതരണം നടത്തും. ഗവേഷണരംഗത്തെ പുതിയ വെല്ലുവിളികൾ, യൂനിവേഴ്സിറ്റികളിൽ ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നതിനുള്ള പര്യവേഷണങ്ങൾ, ഗവേഷണരംഗത്തെ വാണിജ്യ മനോഭാവവും സാമൂഹികപ്രസക്തിയും: നിർദേശിക്കപ്പെട്ട മാർഗങ്ങൾ എന്നീ ഉപവിഷയങ്ങളിലും സെമിനാറുകളും പ്രബന്ധാവതരണവും ഉണ്ടായിരിക്കും. ഏഴിന് വിഷയാവതരണങ്ങളുടെ ക്രോഡീകരണവും സമാപനസമ്മേളനവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.