തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള സൗജന്യ കൈത്തറി സ്‌കൂള്‍ യൂനിഫോം തുണിനിര്‍മാണം പൂര്‍ത്തിയാകുന്നു. ആവശ്യമായ തുണിയുടെ 91 ശതമാനവും നെയ്തു. പദ്ധതിക്ക് വേണ്ട 48.5 ലക്ഷം മീറ്ററില്‍ 44 ലക്ഷം മീറ്റര്‍ തുണിയും പൂര്‍ത്തിയായി. ഷര്‍ട്ടിനും പാവാടക്കും വേണ്ട 41.5 ലക്ഷം മീറ്ററില്‍ 40 ലക്ഷം മീറ്ററും സ്യൂട്ടിങ്ങിനുള്ള ഏഴ് ലക്ഷം മീറ്ററില്‍ നാല് ലക്ഷം മീറ്ററും പൂര്‍ത്തിയായി. അടുത്ത അധ്യയനവര്‍ഷം 10 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ കൈത്തറി സ്‌കൂള്‍ യൂനിഫോം വിതരണം ചെയ്യുക. വ്യവസായവകുപ്പിനുകീഴിലുള്ള ഹാൻറക്‌സും ഹാന്‍വീവുമാണ് യൂനിഫോം തുണി ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ഏപ്രില്‍ ഒന്നിന് ആരംഭിച്ച് േമയ് 15 നുമുമ്പ് വിതരണം പൂര്‍ത്തിയാക്കും. ഇൗ അധ്യയനവര്‍ഷം 8.5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 42 ലക്ഷം മീറ്റര്‍ തുണിയാണ് വേണ്ടിവന്നത്. സര്‍ക്കാര്‍ നേരിട്ട് നൂലും കൂലിയും നല്‍കി. പദ്ധതിയിലൂടെ 5300 ഓളം ആളുകള്‍ക്ക് നേരിട്ടും അതിലധികം പേർക്ക് അനുബന്ധ മേഖലകളിലും ജോലി ലഭിച്ചു. തൊഴിലാളികള്‍ക്ക് 124.8 കോടി രൂപ കൂലിയിനത്തില്‍ ഇതുവരെ നല്‍കി. സൗജന്യ യൂനിഫോമിനായി 2016 ഡിസംബര്‍ മുതല്‍ 2019 ജൂണ്‍ വരെ 89.07 ലക്ഷം മീറ്റര്‍ തുണിയാണ് ആകെ ഉല്‍പാദിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.