പാറശ്ശാല: നിയന്ത്രണം വിട്ട ബൈക്ക് പാലത്തിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. നെയ്യാറ്റിന്‍കര പെരുമ്പഴുത്തൂര്‍ അഴണിയത്ത് തേക്കിന്‍കര വീട്ടില്‍ സുജിത്ത് (30), അയല്‍വാസിയും സുഹൃത്തുമായ ശോഭാല്‍ (29) എന്നിവര്‍ക്കാണ് പരിേക്കറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് നെയ്യാറ്റിന്‍കര ഭാഗത്തുനിന്ന് അമരവിളയിലേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിൻെറ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവെര നെയ്യാറ്റിന്‍കര പൊലീസ് ആശുപത്രിയിലെത്തിച്ചു. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് മദ്യം കടത്ത്; ഒരാള്‍ പിടിയില്‍ പാറശ്ശാല: തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് മദ്യം കടത്തിയ ഒരാള്‍ പിടിയില്‍. നെയ്യാറ്റിന്‍കര മുക്കോല മുക്കുവന്‍കുഴി വട്ടവിള വീട്ടില്‍ പ്രേമാനന്ദനെയാണ് (45) അമരവിള ചെക്ക് പോസ്റ്റിൽ എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. കേരളത്തിൽ കച്ചവടത്തിെനത്തിച്ച വിദേശമദ്യവുമായി വാഹനത്തില്‍നിന്ന് ഇറങ്ങി നടക്കവെയാണ് ഇയാള്‍ പിടിയിലായത്. 180 എം.എല്ലിൻെറ 11 കുപ്പികളാണ് ഇയാളുടെ ബാഗില്‍നിന്ന് കണ്ടെത്തിയത്. ഇൻസ്പെക്ടര്‍ രാജേന്ദ്രന്‍, പ്രവൻറിവ് ഓഫിസർമാരായ സന്തോഷ്, ഗിരീഷ്, സിവില്‍ ഓഫിസർമാരായ നജീമുദ്ദീന്‍, ശ്രീകുമാര്‍ എന്നിവരുെട സംഘമാണ് മദ്യം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.