നെഹ്‌റു യുവകേന്ദ്ര പുരസ്‌കാരം കിളിയൂര്‍ സാഗര ഗ്രന്ഥശാലക്ക് കൈമാറി

വെള്ളറട: നെഹ്‌റു യുവകേന്ദ്രയുടെ മികച്ച യുവജന സാമൂഹിക സാംസ്‌കാരിക സന്നദ്ധസംഘടനക്കുള്ള പുരസ്‌കാരം വെള്ളറട കിളിയൂര്‍ സാഗര ഗ്രന്ഥശാല ആന്‍ഡ് കലാകായിക സാംസ്‌കാരികവേദിക്ക്. കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. വനം മന്ത്രി കെ. രാജു കൈമാറി. സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍, നെഹ്‌റു യുവകേന്ദ്ര, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ അഫിലിയേഷനോടെയാണ് സാഗര ഗ്രന്ഥശാല ആന്‍ഡ് കലാകായിക സാംസ്‌കാരികവേദി പ്രവര്‍ത്തിക്കുന്നത്. neharu uvakendhrak avard ministar ad raju kimarunu ചിത്രം. നെഹ്‌റു യുവകേന്ദ്ര പുരസ്‌കാരം വനംമന്ത്രി അഡ്വ. കെ. രാജു കിളിയൂര്‍ സാഗര ഗ്രന്ഥശാലക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.