നെയ്യാറ്റിന്‍കര: കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആർ.എൽ.സി.സി) ജനറല്‍ അസംബ്ലി ജനുവരി 10, 11, 12 തീയതികളില്‍ നെയ്യാറ്റിന്‍കരയില്‍ നടക്കും. 10ന് ലത്തീന്‍ രൂപത അധ്യക്ഷന്മാരുടെ പ്രത്യേക യോഗം വ്ലാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സൻെററില്‍ നടക്കും. 11ന് രാവിലെ 10.30ന് ജനറല്‍ അസംബ്ലി പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. ലത്തീൻ സമുദായത്തിൻെറ വിവിധ ആവശ്യങ്ങളുടെയും കൂട്ടായ്മയുടെയും സന്ദേശം വിളിച്ചോതിയായിരിക്കും ജനറല്‍ അസംബ്ലി സംഘടിപ്പിക്കുക. പൗരത്വനിയമം, ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം എടുത്ത് കളഞ്ഞ സാഹചര്യം തുടങ്ങിയ വിഷയങ്ങളും ജനറല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.