ഉള്ളൂർ കാവ്യകഥന മത്സരം

തിരുവനന്തപുരം: മഹാകവി ഉള്ളൂർ സ്മാരകത്തിൻെറ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻഡറിതലം വരെയുള്ള വിദ്യാർഥികൾക്കായി 11ന് ഇൻറർ സ്കൂൾ - ഉള്ളൂർ പദ്യപാരായണം മത്സരം നടത്തുന്നു. ഓരോ വിദ്യാലയത്തിൽനിന്ന് ഓരോ വിഭാഗത്തിൽ മൂന്ന് വിദ്യാർഥികൾക്കു വീതം മത്സരത്തിൽ പങ്കെടുക്കാം. കാഷ് പ്രൈസും ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന വിദ്യാലയത്തിന് മഹാകവി ഉള്ളൂർ ജന്മശതാബ്ദി സ്മാരക റോളിങ് ട്രോഫിയും നൽകപ്പെടും. മഹാകവി ഉള്ളൂരിൻെറ കവിതകളിൽനിന്നുള്ള ഭാഗങ്ങളാണ് ആലപിക്കേണ്ടത്. പങ്കെടുക്കുന്ന വിദ്യാർഥികൾ ടി സ്കൂളിലെ പ്രഥമാധ്യാപകനിൽനിന്ന് സാക്ഷ്യപ്പെടുത്തിയ അപേക്ഷ ജനുവരി ഏഴിന് മുമ്പ് സെക്രട്ടറി, ഉള്ളൂർ സ്മാരകം, ജഗതി, തിരുവനന്തപുരം-14 എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്. ഫോൺ: 9446523375, 0471-2325406.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.