തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിൻെറ ശബരിമല സന്ദർശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളിൽ സുരക്ഷയൊരുക്കാൻ പ്രായോഗികബുദ്ധിമുട്ടുണ്ടെന്ന് പൊലീസ്. ശബരിമല മകരവിളക്ക് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തിലാണ് പൊലീസ് ആശങ്ക അറിയിച്ചത്. സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി രാഷ്ട്രപതിഭവനെ അറിയിക്കാനും സർക്കാർ തീരുമാനിച്ചു. രാഷ്ട്രപതിക്ക് തിങ്കളാഴ്ച ശബരിമലയിൽ ദർശനം നടത്താനാകുമോയെന്നാണ് രാഷ്ട്രപതിഭവൻ സർക്കാറിനോട് ചോദിച്ചത്. നാലു ദിവസംകൊണ്ട് രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് പൊലീസ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.