പാച്ചല്ലൂരിൽ വീട് കുത്തിത്തുറന്ന് നാല് ലക്ഷത്തി​െൻറ സ്വർണം കവർന്നു

പാച്ചല്ലൂരിൽ വീട് കുത്തിത്തുറന്ന് നാല് ലക്ഷത്തിൻെറ സ്വർണം കവർന്നു കോവളം: പാച്ചല്ലൂരിൽ വീട് കുത്തിത്തുറന്ന് നാല് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും രണ്ടായിരം രൂപയും കവർന്നു. പാച്ചല്ലൂർ തോപ്പടി റ്റി.സി 65/2873 രോഹിണിയിൽ സ്വകാര്യ ആശുപത്രി ജീവക്കാരനായ അരുൺലാലിൻെറ വീട്ടിൽനിന്നാണ് സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത്. ചൊവ്വാഴ്ച രാവിലെ 8.30ന് അരുൺലാലും ഭാര്യ രോഹിതയും വീടും ഗേറ്റും പൂട്ടി തിരുവല്ലത്തെ ബന്ധുവീട്ടിൽ പോയിരുന്നു. ബുധനാഴ്ച രാവിലെ 11.30 ഓടെ തിരികെ വീട്ടിലെത്തി ഗേറ്റ് തുറന്ന് അകത്ത് കയറിയപ്പോൾ സിറ്റൗട്ടിൽ മുളകുപൊടി വിതറിയിരിക്കുന്നതായും വീടിൻെറ മുൻവശത്തെ വാതിൽ തകർത്തനിലയിലും വീടിൻെറ പിൻവശത്തെ വാതിൽ തുറന്നിട്ടിരിക്കുന്ന നിലയിലും കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിൻെറ ഒന്നാം നിലയിലെയും രണ്ടാംനിലയിലെയും അലമാരകളിൽ സൂക്ഷിച്ചിരുന്ന 16 പവനോളം വരുന്ന സ്വർണാഭരണങ്ങളും 2000 രൂപയും കവർന്നതായി അറിയുന്നത്. വീടിൻെറ രണ്ടാം നിലയിലെ ഇരുമ്പ് അലമാര തുറന്നും ഒന്നാം നിലയിലെ തടികൊണ്ടുള്ള അലമാര തകർത്തുമാണ് മോഷണം നടത്തിയത്. വിവരമറിയിച്ചതിനെതുടർന്ന് തിരുവല്ലം പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ വീട്ടിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചതിൽ പുലർച്ച 3.15 ഓടെ രണ്ടുപേർ വീടിൻെറ മതിൽ ചാടിക്കടക്കുന്നതായുള്ള ദൃശ്യം പൊലീസിന് ലഭിച്ചതിൽ ആളെ തിരിച്ചറിയാനായിട്ടില്ലെന്നും ദൃശ്യങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കുമെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.