ഭാരതീയം ട്രസ്​റ്റി​െൻറ കൈത്താങ്ങില്‍ മൂന്ന് യുവതികളുടെ മംഗല്യം

ഭാരതീയം ട്രസ്റ്റിൻെറ കൈത്താങ്ങില്‍ മൂന്ന് യുവതികളുടെ മംഗല്യം വെള്ളറട: ഭാരതീയം ട്രസ്റ്റിൻെറയും സൻെറ് മേരീസ് ചാരിറ്റബിള്‍ ട്രസ്റ്റിൻെറയും കൈത്താങ്ങില്‍ മൂന്ന് യുവതികൾക്ക് മംഗല്യം. കുന്നത്തുകാല്‍ പാലിയോട് എസ് ഒാഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആയിരങ്ങളെ സാക്ഷിനിർത്തി യുവതികൾ വിവാഹിതരായി. കള്ളിക്കാട് പന്ത ഉലയന്‍കോണം റോഡരികത്ത് വീട്ടില്‍ ജയശ്രീയെ ആടുവള്ളി റോഡരികത്ത് വീട്ടില്‍ വിഷ്ണുവും പാച്ചല്ലൂര്‍ പനത്തുറ ജി.ജി കോളനിയില്‍ ജി. വിദ്യയെ തിരുവല്ലം പുഞ്ചക്കരി വാറുവിള വീട്ടില്‍ ജിജിന്‍ ഗോപിയും കാരക്കോണം പണ്ടാരത്തുവിള പുത്തന്‍വീട്ടില്‍ ജെന്നിയെ അരുവിയോട് പള്ളിവിള പുത്തന്‍വീട്ടില്‍ മനോജുമാണ് പങ്കാളികളാക്കിയത്. ഓരോരുത്തര്‍ക്കും ഒരു പവന്‍ താലിമാല, വള, വിവാഹവസ്ത്രം എന്നിവയും വരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും 25000 രൂപയും ട്രസ്റ്റ് സംഭാവനയായി നല്‍കി. കൂടാതെ വധൂവരന്മാര്‍ക്ക് 350000 രൂപ വീതം ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്ത ബോണ്ട് നല്‍കി. മൂന്നുവർഷം മാതൃകപരമായ ജീവിതം നയിക്കുന്ന കുടുംബത്തിന് ബോണ്ട് തുക കാഷ് ആയി നല്‍കുമെന്നും ട്രസ്‌റ്റ് ഭാരവാഹികൾ പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ, സി.എസ്.ഐ ബിഷപ് ധർമരാജ് റസാലം, ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് വിദ്യാനന്ദസ്വാമി, ബാലരാമപുരം ഇമാം അബ്ദുല്‍ സലിം മൗലവി, ഡോ. ജോര്‍ജ് ഓണക്കൂര്‍, സരോഷ് അബ്രഹാം, കരമന ജയന്‍, ഡോ.പി.പി. വാവ, ഡോ. അജയകുമാര്‍, അപ്പുജപമണി തുടങ്ങിയവര്‍ പങ്കെടുത്തു. Wedding ചിത്രം. ഭാരതീയം ട്രസ്റ്റിൻെറ തണലില്‍ നടന്ന സമൂഹവിവാഹം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.