കോൺഗ്രസ്​ ഗവർണറെ ഭയക്കുന്നു -ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണറെ കോണ്‍ഗ്രസ് ഭയക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. കോണ്‍ഗ്രസ് നേതാക്കള്‍ നിയമത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുകയാണ്. പാര്‍ലമൻെറ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നിലപാടെടുക്കുന്ന ഗവര്‍ണറെ പരസ്യമായി അവഹേളിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഭരണഘടനയെയാണ് വെല്ലുവിളിക്കുന്നതെന്നും അവർ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നിലപാട് വ്യക്തമാക്കിയതിൻെറ പേരില്‍ പരിപാടിയില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കിയ നടപടി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് അപമാനമാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ മുസ്ലിം സഹോദരങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ട. സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഇവിടത്തെ പ്രതിപക്ഷത്തിനും മാത്രമാണ് ആശങ്ക. ഈ ആശങ്കക്ക് പിന്നില്‍ വോട്ട് ബാങ്കാണ് ലക്ഷ്യമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പൗരത്വഭേദഗതി നിയമവിഷയത്തില്‍ പോപുലര്‍ ഫ്രണ്ട് പോലുള്ള ഭീകരസംഘടനകളെയൊഴിച്ച് മറ്റേത് സംഘടനകളുമായും ബി.ജെ.പി ചര്‍ച്ചക്ക് തയാറാണ്. നിയമവുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങള്‍ക്കെതിരെ ഈ മാസം 28, 29, 30 തീയതികളില്‍ ജില്ലകേന്ദ്രങ്ങളില്‍ സെമിനാറുകളും പരിപാടികളും ബി.ജെ.പി സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.