പ്രതിഷേധ സംഗമം

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായി കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ 27ന് വൈകീട്ട് നാലിന് രക്തസാക്ഷി മണ്ഡപത്തിൽ ബഹുജന നടത്തും. ഡോ. ശശിതരൂർ എം.പി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖർ പെങ്കടുക്കും. വൈകീട്ട് മൂന്നിന് നന്താവനത്തെ മുസ്ലിം അസോസിയേഷൻ ആസ്ഥാനത്ത് നിന്ന് ആരംഭിക്കുന്ന നറാലി രക്തസാക്ഷി മണ്ഡപത്തിൽ സംഗമിക്കും. ഗാന്ധാരിയമ്മൻ കോവിലിൽ മഹാചണ്ഡികാ ഹോമം തിരുവനന്തപുരം: ഗാന്ധാരിയമ്മൻ കോവിലിൽ ദേവപ്രശ്ന നിർദേശാനുസരണം ശ്രീമദ്ദേവീഭാഗവത നവാഹയജ്ഞവും ചണ്ഡികാ ഹോമവും നടത്തും. ജനുവരി മൂന്ന് വരെ 10 ദിവസം നടക്കുന്ന യജ്ഞത്തിൽ രാവിലെ മുതൽ പാരായണവും പ്രഭാഷണവും വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. എം. നന്ദകുമാർ ഭദ്രദീപം തെളിയിച്ച് യജ്ഞത്തിന് ആരംഭം കുറിച്ചു. തുടർന്ന്, രാജ വൈദ്യൻ മോഹൻലാലി​െൻറ മാഹാത്മ്യ പ്രഭാഷണവും നടന്നു. ഇതോടനുബന്ധിച്ച് കൂടിയ സൽസംഗത്തിൽ ബി. രഘുനാഥ്, ട്രസ്റ്റ് സെക്രട്ടറി പി.ആർ. നായർ, വേണുഗോപൻ എന്നിവർ സംസാരിച്ചു. എല്ലാ ദിവസവും ഉച്ചക്ക് 11.30ന് പ്രഫ. പൂജപ്പുര കൃഷ്ണൻ നായരുടെ പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.