കൊടുങ്ങല്ലൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരായ പൊലീസ് തേർവാഴ്ച അവസാനിപ്പിക്കാൻ കോടതി ഇടപെടണമെന്ന് ഐ.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പ്രക്ഷോഭം അടിച്ചമർത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിലൂടെ ഭരണകൂടം രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നത്. മതേതര ഇന്ത്യയെ തകർക്കുന്ന നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് മതപരിവേഷം നൽകരുതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂർ ഇസ്ലാഹി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എം.ജി.എം സംസ്ഥാന ജനറൽ സെക്രട്ടറി സൽമ അൻവാരിയ്യ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. ഫുക്കാർ അലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത് പ്രവർത്തന പദ്ധതി അവതരിപ്പിച്ചു. എൻ.എം. ഹുസൈൻ, ഹുൈസൻ തൃശൂർ, ഷാനിഫ് വാഴക്കാട്, അബ്ദുൽസലാം മുട്ടിൽ, ഫൈസൽ മതിലകം, അബ്ദുൽ ജലീൽ മദനി, ഷമീർ ഫലാഹി ആലപ്പുഴ, ജലീൽ വൈങ്കോട്, ഷാനവാസ് പനവനൂർ, മുഹ്സിൻ, ഫിറോസ് കൊച്ചി, മണപ്പാട്ട് അബ്ദുൽജബ്ബാർ, സിറാജ് മദനി, പി.എ. മുഹമ്മദ്, ഇസ്ഹാഖ് ബുസ്താനി, സലാം കടേമ്പാട്ട് എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു. കാപ്ഷൻ tcg kdr ഐ.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനം കൊടുങ്ങല്ലൂരിൽ എം.ജി.എം ജനറൽ സെക്രട്ടറി സൽമ അൻവാരിയ്യ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.