സഹവാസ ക്യാമ്പ്

ചിറയിൻകീഴ്: അഞ്ചുതെങ്ങ് സൻെറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ മേൽകടയ്ക്കാവൂർ ഗവ. എൽ.പി.എസിൽ സപ്തദിന ആരംഭിച്ചു. ഉദ്ഘാടനം മിൽകോ പ്രസിഡൻറ് പഞ്ചമം സുരേഷ് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി. തദയൂസ് അധ്യക്ഷനായി. ചിറയിൻകീഴ് സഹകരണബാങ്ക് പ്രസിഡൻറ് ജി. ചന്ദ്രശേഖരൻ നായർ, എ.ഡി.എസ് ചെയർപേഴ്സൺ സിജി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. ബീന സ്വാഗതവും അധ്യാപിക പുനർജ നന്ദിയും പറഞ്ഞു. കൗമാര കാലഘട്ടത്തിലെ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ക്ലാസും പിന്നീട് കലാസന്ധ്യയും നടന്നു. 25ന് രാവിലെ പത്തിന് ക്രിസ്മസ് ആഘോഷം, നാലിന് പേപ്പർ ക്രാഫ്റ്റ് പരിശീലനം, 26ന് രാവിലെ ഒമ്പതിന് ജീവരക്ഷ പരിശീലന ക്ലാസ്, 27ന് ഉച്ചക്ക് രണ്ടിന് സമാപിക്കും. IMG-20191222-WA0099 Caption: അഞ്ചുതെങ്ങ് സൻെറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സപ്തദിന സഹവാസ ക്യാമ്പിൻെറ ഉദ്ഘാടനം മിൽകോ പ്രസിഡൻറ് പഞ്ചമം സുരേഷ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.