കണിയാപുരം: നീർച്ചാലുകളുടെ ശുചീകരണം ഊർജിതപ്പെടുത്താൻ ആവിഷ്കരിച്ച 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയുടെ അണ്ടൂർക്കോണം പ ഞ്ചായത്തുതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി അധ്യക്ഷത വഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാനിബ ബീഗം, ജില്ല പഞ്ചായത്തംഗം എം. ജലീൽ, വൈസ് പ്രസിഡൻറ് പൊടിമോൻ അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കുന്നുംപുറം വാഹിദ്, അൽത്താഫ്, ജലജകുമാരി, സെക്രട്ടറി അശോക് തുടങ്ങിയവർ പങ്കെടുത്തു. IMG-20191220-WA0095.jpg IMG-20191220-WA0093.jpg ഫോട്ടോ: 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയുടെ അണ്ടൂർക്കോണം പഞ്ചായത്തുതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.