തിരുവനന്തപുരം: ചെയ്യാത്ത നിർമാണജോലികൾ നിർവഹിച്ചതായി വ്യാജരേഖകൾ ചമച്ച് സർക്കാറിന് 2.18 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ, ജീജാഭായി പി.ടി, അസി. എൻജിനീയർ സി. ഉമേഷ് എന്നിവരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. കഴക്കൂട്ടം വനിത ഐ.ടി.ഐയിലെ ടോയിലറ്റ് നവീകരണവുമായി ബന്ധപ്പെട്ടായിരുന്നു ക്രമക്കേട്. ഇത് പൊതുമരാമത്ത് ധനകാര്യ പരിശോധനവിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സർക്കാറിനുണ്ടായ നഷ്ടം പലിശസഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കുന്നതിനും കരാറുകാരനെതിരെ നടപടി സ്വീകരിക്കുന്നതിനും നിർദേശം നൽകിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.