തൊളിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ വസ്ത്രംനോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉടുപ്പ് ഊരി പനയ്ക്കോട് നടത്തി. മണ്ഡലം പ്രസിഡൻറ് റമീസ് ഹുസൈൻ അധ്യക്ഷത വഹിച്ചു. സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് മലയടി പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. ബി.ആർ.എം. ഷെഫീർ, തോട്ടുമുക്ക് അൻസർ, എൻ.എസ്. ഹാഷിം, ഉവൈസ് ഖാൻ, കെ.എൻ. അൻസർ, തച്ചൻകോട് പുരുഷോത്തമൻ, പൊൻപാറ സതി, വിജയരാജ്, ഉദയകുമാർ, ഗോപിനാഥൻ നായർ, മന്നൂർക്കോണം താജുദ്ദീൻ, കാരയ്ക്കാൻ തോട് രമേശൻ, അമൽ നായർ, ശ്യാം കുമാർ, ഹൽവ ഷാൻ, ബിലാൽ തൊളിക്കോട്, റാഷിദ് പുളിമൂട്, ഫൈസൽ തുരുത്തി, മുനീർ എന്നിവർ സംസാരിച്ചു. Panakkadu ചിത്രം: പനയ്ക്കോട് പോസ്റ്റ് ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ ഉടുപ്പ് ഊരി സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.