അഞ്ചൽ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അഞ്ചലിൽ ശനിയാഴ്ച പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം മൂന്നിന് അഞ്ചൽ കൈതാടി ജങ്ഷനിൽനിന്ന് പ്രതിഷേധറാലി തുടങ്ങും. അഞ്ചൽ ചന്തമുക്കിൽ സമാപന പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ അഞ്ചൽ ബദറുദ്ദീൻ അധ്യക്ഷത വഹിക്കും. പ്രതിഷേധ റാലിയിലും സമ്മേളനത്തിലും പതിനായിരത്തിലധികം പേർ സംബന്ധിക്കുമെന്ന് സംഘാടകസമിതി അംഗങ്ങളായ അഞ്ചൽ ബദറുദ്ദീൻ, എ.ഇ. ഷാഹുൽ ഹമീദ്, സലീം മൂലയിൽ, ഇർഷാദ്, എ.എ റഹീം, അസ്ലം എന്നിവർ അറിയിച്ചു. ക്രിസ്മസിനെ വരവേൽക്കാൻ കൂറ്റൻ നക്ഷത്രം അഞ്ചൽ: ക്രിസ്മസ് ആഘോഷങ്ങളുടെ മുന്നോടിയായി കൂറ്റൻ നക്ഷത്രമൊരുക്കി ഒരുസംഘം യുവാക്കൾ. പൊടിയാട്ടുവിള കരുണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻെറ നേതൃത്വത്തിൽ ജാതിമതഭേദമന്യേയാണ് 40 അടി ഉയരമുള്ള നക്ഷത്രമൊരുക്കിയിരിക്കുന്നത്. ഇതിന് പതിനായിരത്തോളം രൂപ ചെലവുവന്നതായി പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.