തെന്മല പൊലീസ് സ്​റ്റേഷൻ ഡാം ജങ്ഷനിലേക്ക് മാറ്റി

പുനലൂർ: തെന്മല ജങ്ഷനിൽ എസ്റ്റേറ്റ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പൊലീസ് സ്റ്റേഷൻ തൽക്കാലികമായി ഡാം ജങ്ഷനിലെ കെ.ഐ.പി കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി. വ്യാഴാഴ്ച രാത്രിയിൽ സ്റ്റേഷനിലെ രേഖകളടക്കം കെ.ഐ.പി കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച രാവിലെ റൂറൽ എസ്.പി ഹരിശങ്കറിൻെറ ജനറൽ പരിശോധനയോടെയാണ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. പ്രവർത്തനം നിഷ്പക്ഷവും സുതാര്യവുമായിരിക്കണമെന്ന് എസ്.പി സ്റ്റേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. പഴയകെട്ടിടം ഔട്ട് പോസ്റ്റായി നിലനിർത്തുമെന്നാണ് അധികൃതർ പറയുന്നത്. സംസ്ഥാന അതിർത്തിയിലുള്ള സ്റ്റേഷൻ സ്ഥാപിച്ച കാലം മുതൽ ജങ്ഷനിലെ എസ്റ്റേറ്റ് വക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഈ എസ്റ്റേറ്റിൻെറ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് സർക്കാറുമായി തർക്കം നിലനിൽക്കുന്നുണ്ട്. ഇതിലുപരി പഴയ കെട്ടിടത്തിൻെറ ശോച്യാവസ്ഥ സ്റ്റേഷൻ പ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇത് പരിഗണിച്ച് ഡിപ്പോ ഭൂമിയോട് ചേർന്ന് സ്റ്റേഷനും അനുബന്ധ സൗകര്യത്തിനും പുതിയ കെട്ടിടം നിർമിക്കാൻ വനംവകുപ്പ് സ്ഥലം വിട്ടുകൊടുത്തു. ഇതിൽ കെട്ടിടം നിർമാണം തുടങ്ങിയിട്ടില്ല. ഉടൻതന്നെ കെട്ടിടം നിർമിച്ച് സ്റ്റേഷൻ ഇങ്ങോട്ട് മാറ്റും. പഴയ കെട്ടിടത്തിൻെറ തകർച്ച കണക്കിലെടുത്ത് കെ.ഐ.പിയുടെ ഉപയോഗമില്ലാതിരുന്ന ഇൻസ്പെക്ഷൻ ബംഗ്ലാവ് ഒരു വർഷത്തേക്കാണ് വാടകെക്കടുത്തിരിക്കുന്നത്. ഈ കെട്ടിടത്തിൽ സെൽ അടക്കം സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്റ്റേഷൻ മാറ്റിസ്ഥാപിച്ചതിൻെറ ഔദ്യോഗിക ഉദ്ഘാടനം ഉടൻ ഉണ്ടാകും. എന്നാൽ, സ്വകാര്യ എസ്റ്റേറ്റ് ഉടമയെ സഹായിക്കാനാണ് സ്റ്റേഷൻ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയതെന്ന ആക്ഷേപമുണ്ട്. സ്റ്റേഷൻ മാറ്റുന്നതിനെതിരെ ആർ.എസ്.പി രാപകൽ സമരവും നടത്തിയിരുന്നു. ഫാത്തിമ സ്കൂൾ വാർഷികവും പ്രദർശനവും ഇന്ന് സമാപിക്കും പുനലൂർ: ഫാത്തിമ പബ്ലിക് സ്കൂൾ വാർഷികവും പ്രദർശനവും ശനിയാഴ്ച സമാപിക്കും. കിഡ്സ് ഫെസ്റ്റ് നഗരസഭ ചെയർമാൻ കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.ഐ. ജോണി അധ്യക്ഷതവഹിച്ചു. പ്രഫ. പി. കൃഷ്ണൻകുട്ടി, സ്കൂൾ മാനേജർ എച്ച്. അൻസറുദ്ദീൻ, സീനിയർ പ്രിൻസിപ്പൽ പി. തങ്ങൾകുഞ്ഞ്, ഷാൻഷ, ഗ്രീഷ്മ പി. രാജു, ഐഫാ ഹാരിസ്, അനുഗ്രഹ ബാബു എന്നിവർ സംസാരിച്ചു. യുവകവി അനീഷ് കെ. അയിലറ സമ്മാനദാനം നിർവഹിച്ചു. ശനിയാഴ്ച വൈകുന്നേരം 4.30ന് സമാപന സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.