അഞ്ചൽ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അഞ്ചലിൽ ശനിയാഴ്ച പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് മൂന്നിന് അഞ്ചൽ കൈതാടി ജങ്ഷനിൽ നിന്നാരംഭിക്കുന്ന പ്രതിഷേധ റാലി ചന്തമുക്കിൽ സമാപിക്കും. പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ അഞ്ചൽ ബദറുദ്ദീൻ അധ്യക്ഷത വഹിക്കും. കെ.പി.സി.സി നിർവാഹകസമിതി അംഗം ചാമക്കാല ജ്യോതികുമാർ, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ, പി.എസ്. സുപാൽ, ഏരൂർ ഷംസുദ്ദീൻ മഅദ്നി, അഹമ്മദ് കബീർ ബാഖവി, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് അൻസറുദ്ദീൻ, വെൽെഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് എന്നിവർ സംസാരിക്കും. പ്രതിഷേധ റാലിയിലും സമ്മേളനത്തിലും പതിനായിരത്തിലധികം പേർ സംബന്ധിക്കുമെന്ന് സംഘാടകസമിതി അംഗങ്ങളായ അഞ്ചൽ ബദറുദ്ദീൻ, എ.ഇ. ഷാഹുൽ ഹമീദ്, സലീം മൂലയിൽ, ഇർഷാദ്, എ.എ. റഹീം, അസ്ലം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.