കുളത്തൂപ്പുഴ: സ്ഥലവാസി കൂടിയായ മന്ത്രിയും ആരോഗ്യവകുപ്പും കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിക്ക് നേരെ കാട്ടുന്ന കടുത്ത അവഗണനക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വനം മന്ത്രി കെ. രാജുവിനെ കരിങ്കൊടി കാട്ടി. കുളത്തൂപ്പുഴ സർക്കാർ ആശുപത്രി തരം താഴ്ത്തി എന്നാരോപിച്ചായിരുന്നു പ്രതിഷേധം. കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിൻെറ ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രിയെ പൊലീസ് സ്റ്റേഷന് സമീപം െവച്ചാണ് പ്രതിഷേധവുമായെത്തിയവര്‍ കരിങ്കൊടി കാട്ടിയത്. പ്രതിേഷധ റാലിയും സമ്മേളനവും ചടയമംഗലം: രാജ്യത്താകമാനം നടന്നുവരുന്നത് ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള പോരാട്ടമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കൊട്ടാരക്കര താലൂക്ക് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചടയമംഗലത്ത് നടന്ന പ്രതിഷേധറാലിയെ തുടർന്നുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഷറഫ് ബദരി അധ്യക്ഷത വഹിച്ചു. കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുല്ലക്കര രത്നാകരൻ എം.എൽ.എ, എം. അൻസാറുദ്ദീൻ, വി.ഒ. സാജൻ, എ. മുസ്തഫ, എൻ. സലാഹുദ്ദീൻ, എം.എം. നസീർ, യൂസുഫ് ചേലപ്പള്ളി, ജെ. സുബൈർ, ഐ. മുഹമ്മദ് റഷീദ്, എം.എ. കലാം എന്നിവർ സംസാരിച്ചു. കൊട്ടാരക്കര താലൂക്കിലെ 72 മഹല്ല് ജമാഅത്തുകളുടെയും 47 സാമൂഹിക-മത-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും കൂട്ടായ്മയായ താലൂക്ക് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധറാലി ചടയമംഗലത്ത് ജനസാഗരമായി മാറി. മേടയിൽ തൈക്കാവിന് സമീപത്ത് നിന്ന് തുടങ്ങിയ പ്രതിഷേധറാലി കെ.എസ്.ആർ.ടി.സി മൈതാനിയിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.