20 ലക്ഷത്തി​െൻറ സ്വര്‍ണം പിടിച്ചു; ആഭ്യന്തര യാത്രക്കാരൻ പിടിയിൽ

20 ലക്ഷത്തിൻെറ സ്വര്‍ണം പിടിച്ചു; ആഭ്യന്തര യാത്രക്കാരൻ പിടിയിൽ ശംഖുംമുഖം (തിരുവനന്തപുരം): വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് സ്വദേശി നഷീദ് (32) പിടിയിലായി. ദോഹയില്‍നിന്ന് കരിപ്പൂര്‍ വഴി തിരുവനന്തപുരെത്തത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. കരിപ്പൂരില്‍നിന്ന് തിരുവനന്തപുരേത്തക്കുള്ള ആഭ്യന്തര യാത്രക്കാരനായാണ് ഇയാൾ കയറിയത്. ഫോണിലൂടെ കിട്ടിയ നിര്‍ദേശപ്രകാരം വിമാനത്തില്‍ ലഗേജുകള്‍ വെയ്ക്കുന്ന ഭാഗത്തിരിക്കുന്ന ബാഗ് എടുത്ത് പുറത്തുകടക്കുമ്പോള്‍ കാത്തുനില്‍ക്കുന്നയാള്‍ അടുെത്തത്തി ബാഗ് വാങ്ങുമെന്നായിരുന്നു പദ്ധതി. ആഭ്യന്തര യാത്രക്കാര്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ കസ്റ്റംസ് പരിശോധന ഉണ്ടാകിെല്ലന്ന കണക്കുകൂട്ടലിലായിരുന്നു ഇൗ ആസൂത്രണം. എന്നാല്‍, തിരുവനന്തപുരം വഴി സ്വര്‍ണക്കടത്ത് വർധിക്കുമെന്ന കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെതുടര്‍ന്ന് വിദേശത്തുനിന്ന് രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം ആഭ്യന്തര സര്‍വിസായി മാറുന്ന വിമാനങ്ങളില്‍ എത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധ നടത്താന്‍ തുടങ്ങിയിരുന്നു. പുറത്തേക്ക് കടക്കുന്നതിനിടെ എയര്‍കസ്റ്റംസ് നഷീദിനെ തിരിച്ചുവിളിച്ച് പരിശോധിച്ചപ്പോള്‍ അരകിലോയോളം സ്വര്‍ണം കട്ടിങ് ചെയിനുകളാക്കി ബാഗില്‍ ഒളിപ്പിച്ചതായി കണ്ടെത്തി. ഇയാളില്‍നിന്ന് കിട്ടിയ വിവരമനുസരിച്ച് സ്വര്‍ണം വാങ്ങാന്‍ പുറത്ത് കാത്തുനിന്നയാളെ പിടിക്കാന്‍ എയര്‍കസ്റ്റംസ് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. എയര്‍കസ്റ്റംസ് അസിസ്റ്റൻറ് കമീഷണര്‍ രാമമൂര്‍ത്തി, സൂപ്രണ്ടുമാരായ ബൈജു, പുഷ്പ, ഇന്‍സ്പെക്ടര്‍മാരായ ഷിബു, രാംകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.