കടലിൽ മുങ്ങാൻ പരിശീലനം

തിരുവനന്തപുരം: ലോക ഫിഷറീസ് ദിനത്തിൽ വിദ്യാർഥികൾക്ക് കടലടിത്തട്ടിനെപറ്റി പഠിക്കാൻ അവസരമൊരുക്കി വലിയതുറ ഫിഷറീസ് സ്കൂൾ. മത്സ്യത്തൊഴിലാളി സമൂഹത്തിലെ യുവതലമുറക്ക് കടലുമായി ബന്ധപ്പെട്ട് തൊഴിൽസാധ്യതകളെക്കുറിച്ച് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം ഒരുക്കിയത്. കോവളം കേന്ദ്രമായ സ്ക്യൂബാ കൊച്ചിൻ എന്ന മുങ്ങൽ പരിശീലനകേന്ദ്രവും കടൽസാക്ഷരത പ്രവർത്തനങ്ങളിൽ സജീവമായ ഫ്രണ്ട്സ് ഒാഫ് മറൈൻ ലൈഫും ചേർന്നാണ് തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് വിദ്യാർഥികൾക്ക് കടലിനടിയിൽ പരിശീലനം നൽകിയത്. ജിനീഷ്, ജിനോദാസ്, രമേഷ്, അനു, സാജോൺ, മിഥുൻ ഫ്രാൻസിസ്, ഹരി, എബി, രോഹിത്, ജീമോൻ എന്നിവർ സ്കൂൾ പുസ്തകങ്ങളിലെ പഠനത്തിന് പുറമെ കടലിലിറങ്ങിയും പഠനം നടത്തി. സ്ക്യൂബാ കോച്ചിനിലെ ജസ്റ്റിൻ ജോസ്, വിഷ്ണു, ഡൈവ് മാസ്റ്റർമാരായ അരുൺ, ചാൾസ്, വൈശാഖ്, അധ്യാപകരായ ജി. ഷൈല, ശ്രീലേഖ, ശ്യാംചന്ദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.