സി.പി.എം സംഘ്പരിവാറിന് വഴിമരുന്നിടുന്നു -വെല്‍ഫെയർ പാർട്ടി

തിരുവനന്തപുരം: സംഘ്പരിവാര്‍ ഉയർത്തുന്ന വാദങ്ങളെ കേരളത്തില്‍ അതേപടി ആവർത്തിക്കുകയും സംഘ്പരിവാറി‍ൻെറ പൊലീസ ് നയം നടപ്പാക്കുകയും വഴി സി.പി.എം സംഘ്പരിവാറിന് വഴിമരുന്നിട്ടുകൊടുക്കുകയാണെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് പ്രസ്താവിച്ചു. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി കഴിഞ്ഞദിവസം മാവോവാദികളെ സഹായിക്കുന്നത് ഇസ്‍ലാമിക തീവ്രവാദികളാണെന്ന് പറഞ്ഞത് യാദൃശ്ചികമല്ല. ഇത്തരം നടപടികള്‍ ആത്യന്തികമായി സി.പി.എമ്മിനെയും കേരളത്തിലെ മതേതര സ്വഭാവത്തെയുമാണ് ഇല്ലാതാക്കുക. സി.പി.എമ്മും കേരള സർക്കാറും നിലപാട് തിരുത്തുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ ബംഗാളിലും ത്രിപുരയിലുമുണ്ടായപോലെ വന്‍ തകർച്ചയാകും അവർക്ക് നേരിടേണ്ടിവരിക. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷഫീഖ് റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.