ചട്ടലംഘനം നടത്തിയാൽ ചോദ്യമായാലും കത്രിക വെ​ക്കുമെന്ന്​ സ്​പീക്കർ

തിരുവനന്തപുരം: ചട്ടലംഘനം നടത്തിയാൽ ചോദ്യമായാലും കത്രികപ്രയോഗത്തിന്‌ വിധേയമാകുമെന്ന്‌ സ്‌പീക്കർ. വ്യവസ്ഥകൾ പാലിക്കാതെ നൽകുന്ന ചോദ്യങ്ങൾ ചട്ടങ്ങൾ അനുശാസിക്കുന്നവിധം എഡിറ്റിങ്ങിന്‌ വിധേയമാക്കേണ്ടിവരുമെന്ന്‌ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ നിയമസഭയിൽ റൂളിങ്‌ നൽകി. ചർച്ച ചെയ്യപ്പെടുന്ന ചോദ്യങ്ങളുടെ എണ്ണം കുറയുന്നത്‌ പരിഹരിക്കുന്നതിനും സ്‌പീക്കറുടെ നിർദേശങ്ങളുണ്ടായി. ഉപചോദ്യങ്ങൾ ഉന്നയിക്കുന്ന അംഗങ്ങളും മറുപടി നൽകുന്ന മന്ത്രിമാരും മിതത്വം പാലിക്കണം. എങ്കിൽ, സഭയിൽ കൂടുതൽ ചോദ്യങ്ങളും ഉപചോദ്യങ്ങളും ഉന്നയിക്കാൻ അംഗങ്ങൾക്കും പരമാവധി ചോദ്യങ്ങൾക്ക്‌ മറുപടി പറയാൻ മന്ത്രിമാർക്കും അവസരമൊരുക്കുമെന്ന്‌ റൂളിങ്ങിൽ സ്‌പീക്കർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.