പിണറായിയുടേത് ജീവനക്കാരെ ദ്രോഹിക്കുന്ന ഭരണം -എം.എം. ഹസന്‍

തിരുവനന്തപുരം: എല്‍.ബി.എസ് സൻെറര്‍ ഫോര്‍ സയന്‍സ് ആൻഡ് ടെക്‌നോളജിയിലെ ജീവനക്കാരോടുള്ള സര്‍ക്കാര്‍ സമീപനത്തിന െതിരെ എല്‍.ബി.എസ് അസോസിയേഷൻെറ നേതൃത്വത്തില്‍ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജീവനക്കാരെ ദ്രോഹിക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്ന് ധർണ ഉദ്ഘാടനം ചെയ്ത് എം.എം. ഹസന്‍ പറഞ്ഞു. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പോലും പരിഗണിക്കാത്ത സര്‍ക്കാര്‍ ആഡംബരത്തിനും ധൂര്‍ത്തിനുമായി പൊടിക്കുന്നത് കോടികളാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.ബി.എസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി, ഡി.സി.സി വൈസ് പ്രസിഡൻറുമാരായ പി.എസ്. പ്രശാന്ത്, കെ.എസ്. ഗോപകുമാര്‍, അസോസിയേഷന്‍ ഭാരവാഹികളായ കെ. ജയചന്ദ്രന്‍, കെ. നീലകണ്ഠന്‍, പി.പി. ഷിജു, നിഷാന്ത് അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.