പുതുമന തന്ത്രവിദ്യാലയ വാർഷികം

തിരുവനന്തപുരം: പുതുമന തന്ത്രവിദ്യാലയത്തിൻെറ 19ാം വാർഷികം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയതു. 2003 നവംബർ 12ന് നടത്തിയ തന്ത്രപ്രവേശന വിളംബരത്തിൻെറ 16ാം വാർഷികവും നടന്നു. വിശ്വാസിയായ വ്യക്തിക്ക് ജാതിവേർതിരിവുകൾ ഇല്ലാതെ പൂജാകർമങ്ങൾ അഭ്യസിക്കാനും അനുഷ്ഠിക്കാനും അവസരമുണ്ടെന്ന പ്രഖ്യാപനത്തിൻെറ അനുസ്മരണമാണിതെന്നും ഭാരവാഹികൾ പറഞ്ഞു. കലാനൈപുണ്യത്തിനുള്ള വാദ്യചൂഡാമണി പുരസ്കാരം മാപ്രാണം ഷൈജുവിനും വാദ്യകലാനിധി പുരസ്കാരങ്ങൾ തുറവൂർ വിനീഷ് കമ്മത്ത്, ബിജു മല്ലാരി, ഗിരീഷ് പൂയപ്പള്ളി, ശൈലേന്ദ്രൻ പി.എസ്, നെടുംകുന്നം മോഹൻദാസ്, കവിയൂർ സജിത്ത് സദാശിവൻ എന്നിവർക്കും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനിച്ചു. ക്ഷേത്രശ്രീ പുരസ്കാരം അമ്പലപ്പുഴ ജയകുമാർ, വെട്ടിക്കവല ജി. ബാബു എന്നിവർക്കും ആനയറ വിജയൻ, അജയ്കൃഷ്ണൻ, സൂരജ് ടി.എസ്, എം.കെ. അമർനാഥ്, നവ്യാ സരേഷ് എന്നിവർക്ക് മറ്റ് പുരസ്കാരങ്ങളും സമ്മാനിച്ചു. പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പുതുമന തന്ത്രവിദ്യാലയം മുഖ്യ കാര്യദർശി പുതുമന മനുനമ്പൂതിരി അധ്യക്ഷത വഹിച്ചു. ഇൗ വർഷത്തെ പരീക്ഷവിജയികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വലിയശാല മണികണ്ഠൻ, ആറുമുഖ തുളസീധരൻ, ടി.എസ്. ഹരികുമാർ ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.