തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കുന്ന മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി പാർലമൻെററി പാർട്ടി നേതാവ് എം. ആർ. ഗോപൻ മത്സരിക്കും. ജില്ല കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. അതേസമയം, സി.പി.എമ്മിലും കോൺഗ്രസിലും സ്ഥാനാർഥിചർച്ചകൾ പുരോഗമിക്കുകയാണ്. നേരേത്ത സി.പി.എമ്മിനെ നേരിടാൻ പൊതുസ്വതന്ത്രനെ ഇറക്കാനുള്ള നീക്കമായിരുന്നു ബി.ജെ.പി പയറ്റിയത്. എന്നാൽ മറ്റുള്ളവർ യോജിക്കാതെ വന്നതോടെയാണ് സ്വന്തം നേതാവിനെത്തന്നെ രംഗത്തിറക്കാൻ ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. യു.ഡി.എഫിൽ പാർലമൻെററി പാർട്ടി നേതാവും പേട്ട കൗൺസിലറുമായ ഡി. അനിൽകുമാറിനാണ് മുൻതൂക്കം. ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കില്ലെന്ന നിലപാടാണ് യു.ഡി.എഫിനുള്ളത്. സി.പി.എമ്മിനായി ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. ശ്രീകുമാർ മത്സരിക്കാനാണ് സാധ്യതയെങ്കിലും ജില്ല കമ്മിറ്റിയിലടക്കം എതിർ സ്വരങ്ങൾ ഉയർന്നതാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ 11 നാണ് മേയർ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.