കാട്ടാക്കട ഉപജില്ല കലോത്സവം; മൈലച്ചല്‍ സ്‌കൂളിന് ഒാവറോൾ

നേമം: കാട്ടാക്കട ഉപജില്ല കലോത്സവത്തില്‍ 159 പോയൻറുകളുമായി മൈലച്ചല്‍ ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളിന് കിരീടം. 152 പോയൻ റുകള്‍ നേടി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാറനല്ലൂര്‍ ഡി.വി.എന്‍.എന്‍.എം സ്‌കൂള്‍ ഒന്നാം സ്ഥാനത്തെത്തി. 127 പോയേൻറാടെ ജനാര്‍ദനപുരം സ്‌കൂളിനാണ് രണ്ടാം സ്ഥാനം. യു.പി വിഭാഗത്തിൽ 60 പോയൻറുകളോടെ ജനാര്‍ദനപുരം സ്‌കൂളിനാണ് ഒന്നാം സ്ഥാനം. മണപ്പുറം ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍ 57 പോയൻറ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. എല്‍.പി വിഭാഗത്തില്‍ 45 പോയേൻറാടെ കുച്ചുപ്പുറം സൻെറ് മാത്യൂസ് സ്‌കൂള്‍ ഒന്നാം സ്ഥാനവും 44 പോയൻറു നേടി കിള്ളി നിയോ ഡെയില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. പേയാട് സൻെറ് സേവ്യേഴ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വേദിയായ കലോത്സവത്തില്‍ 100 സ്‌കൂളുകളില്‍നിന്ന് 4000 വിദ്യാർഥികള്‍ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു. സമാപന സമ്മേളനം ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിളപ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, ചലച്ചിത്ര നടന്‍ കൊച്ചുപ്രേമന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിളപ്പില്‍ രാധാകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രവിവരണം: KALOLSAVAM INAGURAL FUNCTION__ nemom photo.jpg കാട്ടാക്കട ഉപജില്ല കലോത്സവത്തിൻെറ സമാപന സമ്മേളനം ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.