നേമം: സ്വകാര്യ സ്‌കൂളുകളുടെ കുതിച്ചുകയറ്റത്തില്‍ കാലിടറി വീണ സര്‍ക്കാര്‍ സ്‌കൂളിന് പുനര്‍ജനി പദ്ധതി താങ്ങായ ി. കരമന എച്ച്.എസ്.എല്‍.പി.എസാണ് അടച്ചുപൂട്ടലിൻെറ വക്കിൽനിന്ന് കുതിച്ചുയര്‍ന്നത്. എ.സി സൗകര്യമുള്ള സ്മാര്‍ട്ട് ക്ലാസ് റൂം, മികച്ച ലൈബ്രറി, കമ്പ്യൂട്ടര്‍ സംവിധാനം എന്നിവയുള്‍പ്പെടെ സ്വന്തമാക്കി നഗരത്തിലെ മറ്റ് സ്‌കൂളുകളോട് കിടപിടിക്കാന്‍ തക്കവണ്ണവിധമാണ് കരമന സ്‌കൂളിൻെറ പുനർജനി. 125 വര്‍ഷം പൂര്‍ത്തിയാക്കിയ സ്‌കൂള്‍ ഏറെ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചാണ് മുന്നേറിയത്. പ്രഥമാധ്യാപകന്‍, രണ്ട് അധ്യാപകര്‍, ഒരു കുട്ടി, ഒരു ആയ എന്ന പരിതാപകരമായ നിലയിലായിരുന്നു സ്കൂൾ. കുട്ടികളില്ലാതായതോടെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സ്‌കൂളിന് താഴിടാനുള്ള നടപടികള്‍ തുടങ്ങി. 2016ല്‍ സ്‌കൂൾ പൂട്ടല്‍ നടപടിക്കെതിരെ വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്തിൻെറ നേതൃത്വത്തില്‍ വികസനസമിതി രൂപവത്കരിച്ചു. തുടര്‍ന്ന് നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി വിദ്യാർഥികളുടെ എണ്ണം 16 ആയി ഉയര്‍ന്നു. 2017ല്‍ കുട്ടികളുടെ എണ്ണം 27 ആയി. 2018ല്‍ 35 വിദ്യാർഥികള്‍ ഉണ്ടായിരുന്ന സ്‌കൂളില്‍ ഇപ്പോള്‍ 45 വിദ്യാർഥികളാണ് ഉള്ളത്. കുട്ടികളുടെ എണ്ണം 40 കടന്നതോടെ സ്‌കൂള്‍ പൂട്ടാനുള്ള നടപടിയില്‍നിന്ന് ഡി.പി.ഐ അധികൃതര്‍ പിന്തിരിയുകയായിരുന്നു. 2017ല്‍ തിരുവനന്തപുരം നഗരസഭ സ്‌കൂളിൻെറ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കും അറ്റകുറ്റപ്പണിക്കുമായി 10 ലക്ഷം രൂപ അനുവദിച്ചു. സര്‍ക്കാര്‍ സ്കൂളുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മുമ്പ് 'മുന്നേറ്റം'എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പദ്ധതി ഇപ്പോള്‍ അറിയപ്പെടുന്നത് 'പുനർജനി' എന്ന പേരിലാണ്. സ്കൂളിൻെറ മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്ത്, ഹെഡ്മിസ്ട്രസ് ശ്രീകല എന്നിവർക്ക് പിന്തുണയുമായി സ്കൂൾ വികസനസമിതിയും പി.ടി.എയും വ്യാപാരികളും നാട്ടുകാരും ഒപ്പമുണ്ട്. ചിത്രവിവരണം: KARAMANA HSLPS__ nemom photo.jpg അടച്ചുപൂട്ടല്‍ ഭീഷണിയില്‍നിന്ന് സ്മാര്‍ട്ട് ക്ലാസ്‌റൂമിലേക്ക് കുതിച്ച കരമന എച്ച്.എസ്.എല്‍.പി.എസിലെ വിദ്യാർഥികള്‍ അധ്യാപകര്‍ക്കും വാര്‍ഡ് കൗണ്‍സിലര്‍ക്കും ഒപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.