വടുവത്തെ നടപ്പാലത്തില്‍ ഗതാഗതനിയന്ത്രണം; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

പൂന്തുറ: ബദല്‍ സംവിധാനം ഒരുക്കാതെ മുട്ടത്തറ വടുവത്തെ നടപ്പാലത്തില്‍ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ബീമാപള്ളി പ്രദേശത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാർവതി പുത്തനാറിന് കുറെയുള്ള നടപ്പാലത്തിലാണ് ഗതാഗതം നിര്‍ത്തിെവക്കുന്നതായി കാണിച്ച് കഴിഞ്ഞദിവസം നഗരസഭ ഫോര്‍ട്ട് സോണല്‍ ഓഫിസിലെ അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിപ്പ് നോട്ടീസ് പതിപ്പിച്ചത്. അപകടാവസ്ഥയിലായ പാലത്തിൻെറ പുനര്‍നിർമാണം നടത്തുവാന്‍ പദ്ധതി നഗരസഭ കൗണ്‍സിലില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായും കാണിച്ചാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. നൂറുകണക്കിന് പേര്‍ ദിവസവും കാല്‍നടയാത്ര നടത്തുന്ന പാലം പുനര്‍നിർമിക്കാന്‍ നഗരസഭ തയാറാകുന്നത് നല്ലതാണെന്നും ബദല്‍സംവിധാനം ഒരുക്കാതെയുള്ള പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ദുരിതമായി മാറുമെന്നും നാട്ടുകാര്‍ പറയുന്നു. ഇരുമ്പില്‍ തീര്‍ത്ത നടപ്പാലത്തില്‍ തുരുമ്പ് കണ്ടുതുടങ്ങിയപ്പോള്‍തന്നെ പാലം നവീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെെട്ടങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. പാലം തുരുെമ്പടുത്ത് കൂടുതല്‍ നശിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങവെയാണ് നഗരസഭയുടെ നടപടി. നിലവില്‍ നടപ്പാതയിലെ ഷീറ്റുകള്‍ പലയിടത്തും ഇളകിക്കിടക്കുന്നതിനാൽ കുട്ടികള്‍ ഉൾപ്പെെടയുള്ളവർ ദിവസവും ജീവന്‍ പണയം െവച്ചാണ് യാത്ര നടത്തുന്നത്. ഈ അവസ്ഥ ചൂണ്ടിക്കാട്ടി റസിഡന്‍സ് അസോസിയേഷനുകളും പരാതി നല്‍കിയിരുന്നു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. െറസിഡന്‍സ് അസോസിയേഷൻ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം നേരിട്ടത്തെി ഉദ്യോഗസ്ഥരെ പാലത്തിൻെറ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തിയതോടെയാണ് നടപടിക്ക് നഗരസഭ തയാറായത്. മുട്ടത്തറ ദേശീയപാതയില്‍നിന്ന് ബീമാപള്ളി ഭാഗത്തേക്ക് കടക്കാന്‍ എളുപ്പ പാതയാണിത്. താല്‍ക്കാലിക സംവിധാനമിെല്ലങ്കെിൽ കിലോമീറ്ററുകള്‍ കറേങ്ങണ്ടിവരുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് െറസിഡൻസ് ഭാരവാഹികളും അറിയിച്ചു. IMG-20191108-WA0049.jp പടം ക്യാപ്ഷന്‍: ഗതാഗതം നിരോധിച്ച നടപ്പാലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.