സൗത്ത് സബ്ജില്ല കലോത്സവം സമാപിച്ചു

തിരുവനന്തപുരം: കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടു വേദികളിൽ നാല് ദിവസമായി നടന്ന . സമാപന സമ്മേളനം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ ജി. ശ്രീറാം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ, സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സി.എം. ശൈലജ ബായി, കലോത്സവം ജനറൽ കൺവീനറും കോട്ടൺഹിൽ സ്കൂൾ പ്രിൻസിപ്പലുമായ കെ.എൽ. പ്രീത, പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ് ജെ. രാജശ്രീ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സി.എം. വിൻസ്റ്റി, പ്രോഗ്രാം കൺവീനർ ജെ. ജ്യോതിഷ്, എച്ച്.എം ഫോറം സെക്രട്ടറി എസ്.ജി. കൃഷ്ണ ദേവി, കോട്ടൺ ഹിൽ ഗവ. എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ കെ. ബുഹാരി തുടങ്ങിയവർ സംസാരിച്ചു. ഓരോ വിഭാഗത്തിലും ഓവേറാൾ നേടിയ സ്കൂളുകൾക്കുള്ള ട്രോഫികൾ എം.എൽ.എ വിതരണം ചെയ്തു. ജനറൽ വിഭാഗത്തിൽ ഓവേറാൾ ചാമ്പ്യൻ സ്‌കൂളിന് ഡോ. വെള്ളായണി അർജുനൻ ഏർപ്പെടുത്തിയ റോളിങ് ട്രോഫി വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിനും രണ്ടാം സ്ഥാനം നേടിയ കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനുള്ള ട്രോഫി പിന്നണി ഗായകൻ ജി. ശ്രീറാമും വിതരണം ചെയ്തു. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും അതിഥികൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.