തിരുവനന്തപുരം: കേരള സർവകലാശാല ഉത്തരക്കടലാസുകൾ കോളജിൽനിന്ന് നഷ്ടപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. യൂനിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെയും പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പ് കേസിലെയും മുഖ്യപ്രതി ശിവരഞ്ജിത്തിൻെറ വീട്ടിൽനിന്നും കോളജിലെ യൂനിയന്‍ മുറിയില്‍നിന്നും സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെടുത്തിരുന്നു. ഉത്തരക്കടലാസുകള്‍ ചോര്‍ന്നത് സര്‍വകലാശാലയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്നാണെന്ന് പ്രാഥമിക പരിശോധനയിലും വ്യക്തമായിരുന്നു. 2016, 2017, 2018 അധ്യയന വര്‍ഷങ്ങളിലെ വിവിധ പരീക്ഷകളുടെ 45 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. ക്രൈംബ്രാഞ്ചിൻെറ പ്രാഥമികാന്വേഷണത്തിൽ ഇത് സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയുടെ ശിപാര്‍ശ പ്രകാരമാണ് ഇപ്പോള്‍ കേസെടുത്തത്. ക്രൈംബ്രാഞ്ച് റേഞ്ച് ഐ.ജി എസ്. ശ്രീജിത്തിൻെറ നേതൃത്വത്തിലായിരിക്കും അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.