കൊച്ചി: പി.എസ്.സി പരീക്ഷ തട്ടിപ്പ് സ്മാർട്ട് വാച്ച് ഉപയോഗിച്ചാണ് നടത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായ ി ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ. തട്ടിപ്പിനുപയോഗിച്ച സ്മാർട്ട് വാച്ചും മൊബൈൽ ഫോണും ഒളിവിൽ കഴിയുേമ്പാൾ പുഴയിലെറിഞ്ഞതായും കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് മൊഴി നൽകിയതായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. ഹരികൃഷ്ണൻ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറയുന്നു. സിവിൽ പൊലീസ് ഒാഫിസർ തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഇ.പി സുബിൻ ഉൾപ്പെടെ നൽകിയ ഹരജിയിലാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥികളും എസ്.എഫ്.ഐ നേതാക്കളുമായ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവരും സഫീർ, ഗോകുൽ എന്നിവരുമാണ് കേസിലെ പ്രതികൾ. പരീക്ഷ ദിവസം സഫീറിൻെറ മൊബൈൽ ഫോണിൽ നിന്നാണ് തൻെറ സ്മാർട്ട് വാച്ചിലേക്ക് എസ്.എം.എസ് മുഖേന ഉത്തരങ്ങൾ ലഭിച്ചതെന്നാണ് ശിവരഞ്ജിത്ത് അന്വേഷണ സംഘത്തോട് പറഞ്ഞത്. അഖിലെന്ന വിദ്യാർഥിയെ കുത്തിയ കേസിൽ മൂന്നാറിൽ ഒളിവിൽ കഴിയവേയാണ് സ്മാർട്ട് വാച്ചും മൊബൈലും പുഴയിലെറിഞ്ഞത്. മറ്റു രണ്ടു പ്രതികളും സ്മാർട്ട് വാച്ചുകൾ നശിപ്പിച്ചതായി പറഞ്ഞിട്ടുണ്ട്. ഇവ വാങ്ങിയതെവിടെ നിന്നാണെന്നതടക്കമുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതികൾ അഞ്ചു പേരും കസ്റ്റഡിയിലാെണന്നും ശാസ്ത്രീയ പരിശോധനകളുടെ ഫലവും മൊബൈൽ സേവന ദാതാക്കളിൽ നിന്നുള്ള വിവരങ്ങളും ലഭിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ശരിയായ ദിശയിലാണ് അന്വേഷണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.