എം.ജി. ശ്രീകുമാറിൻെറ വീട് നിർമാണം: വിജിലൻസിന് കോടതിയുടെ നിശിത വിമർശനം മൂവാറ്റുപുഴ: പ്രാഥമിക അന്വേഷണത്തിൽ അഴിമതി നിരോധനവകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ കണ്ടെത്തിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേെണ്ടന്നും ഉദ്യോഗസ്ഥരുടെ പേരിലുള്ള കുറ്റങ്ങൾ ഓംബുഡ്സ്മാൻ അന്വേഷിച്ചാൽ മതിയെന്നുമുള്ള വിജിലൻസ് അഡീഷനൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻെറ നിലപാടിെനതിരെ രൂക്ഷ വിമർശനവുമായി മൂവാറ്റുപുഴ വിജിലൻസ് കോടതി. എറണാകുളം ബോൾഗാട്ടി പാലസ് ബോട്ടുജെട്ടിക്ക് സമീപം കായലിനോട് ചേർന്ന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിൻെറ ഉടമസ്ഥതയിലുള്ള ഇരുനില മന്ദിരത്തിൻെറ നിർമാണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ രൂക്ഷ വിമർശനം. അഴിമതി തടയാനും അത്തരത്തിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുമുള്ള വിജിലൻസ് സംവിധാനം എന്താണ് ചെയ്യുന്നത്. അഴിമതിക്ക് വെള്ളപൂശാനാണോ ഇത് പ്രവർത്തിക്കുന്നത്. വിജിലൻസിന് ആകെ നാണക്കേടുണ്ടാക്കുന്നതാണ് കോടതിയിൽ ഹാജരാക്കിയിരുന്ന നിയമോപദേശ രേഖയെന്നും ജഡ്ജി ബി.കലാംപാഷ വിമർശിച്ചു. ഇത്തരം റിപ്പോർട്ട് സ്വീകരിക്കണമെങ്കിൽ കോടതി മരിക്കണം. മരട്, പാലാരിവട്ടം കേസുകെളക്കാൾ ഗുരുതര നിയമ ലംഘനമാണ് ഈ കേസിൽ നടന്നിട്ടുള്ളത്. ഇങ്ങനെയായാൽ എങ്ങനെ കായലുകൾ അവശേഷിക്കും. കേസിലെ വസ്തുതകൾ ശരിയായി കോടതിക്ക് മുന്നിൽ എത്തിയിെല്ലങ്കിൽ ജനങ്ങൾ എന്ത് കരുതും. പ്രാഥമിക അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടും വിജിലൻസ് ഡയറക്ടറും ലീഗൽ അഡ്വൈസറും ഇൗ നിലപാട് സ്വീകരിച്ചാൽ പിന്നെ കോടതിയുടെ ആവശ്യമില്ലല്ലോ. വാദിക്കില്ലാത്ത ആവശ്യം ഉപദേശകൻ കണ്ടെത്തിയത് വിചിത്രമാണ്. വിജിലൻസിന് കേസെടുക്കാൻ താൽപര്യമില്ലാത്ത സ്ഥിതിക്ക് പ്രോസിക്യൂഷൻ അനുമതിക്കായി പോകുമ്പോൾ വളരെ രസകരമായിരിക്കും കാര്യങ്ങളുടെ പോെക്കന്നും കോടതി പറഞ്ഞു. ഹരജിക്കാരന് ആക്ഷേപം ഫയൽ ചെയ്യാൻ കേസ് നവംബർ 20ലേക്ക് മാറ്റി. 2017 ഡിസംബറിലാണ് എം.ജി. ശ്രീകുമാർ ഉൾപ്പെടെ 10 പേരെ എതിർകക്ഷികളാക്കി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കേസ് ഫയൽ ചെയ്തത്. ബോൾഗാട്ടിക്ക് സമീപം 10 സൻെറ് സ്ഥലത്ത് ചട്ടം ലംഘിച്ച് ഇരുനില മന്ദിരം നിർമിച്ചത് അഴിമതി നിരോധനവകുപ്പിൻെറ പരിധിയിൽ വരുന്നതിനാൽ കേസെടുക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് വിജിലൻസ് മധ്യമേഖല എസ്.പി വിജിലൻസ് ഡയറക്ടർക്ക് അയച്ചുകൊടുത്തു. ആരോപണങ്ങൾ ശരിയാണെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു ശിപാർശ. റിപ്പോർട്ടിൽ വിശദ പരിശോധന നടത്തിയ ഡയറക്ടർ അഞ്ച് കാര്യങ്ങളിൽ വിശദീകരണം തേടി. ഇതിനുള്ള മറുപടിയിലും അഴിമതി നടെന്നന്നാണ് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.