വിദ്യാർഥികൾക്കും ഓട്ടോഡ്രൈവർമാർക്കും മർദനം

കൊല്ലം: കടപ്പാക്കടയില്‍ സ്കൂൾ വിദ്യാർഥികളെയും ഓട്ടോ ഡ്രൈവർമാരെയും ഒരു സംഘം മർദിച്ചു. വിദ്യാർഥികളെ ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് ഓട്ടോ ഡ്രൈവർമാരെ മർദിച്ചത്. ദിലീപ്, ഷെഫീക്ക് എന്നിവർക്കാണ് പരിക്കേറ്റത്. മര്‍ദനമേറ്റ വിദ്യാർഥികള്‍ സമീപത്തെ ഹോർട്ടികോർപ്പ് ഷോറൂമിൽ ഓടിക്കയറിയപ്പോഴും സംഘം ആക്രമണം തുടർന്നു. ഹോര്‍ട്ടികോര്‍പ്പിലെ ടേബിളും കാഷ് ഡ്രോയും തള്ളിയിടുകയും ഫോണ്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. സമീപത്തെ ബുക്ക് ഹൗസിലെ പുസ്തകങ്ങളില്‍ വെള്ളം ഒഴിച്ചു. കടപ്പാക്കടയിൽ സാമൂഹികവിരുദ്ധശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്. ഇതിൻെറ തുടര്‍ച്ചയാണ് ആക്രമണം. പൊലീസിനെ പലതവണ അറിയിച്ചെങ്കിലും അന്വേഷണമുണ്ടായില്ല. തിങ്കളാഴ്ച അക്രമം ഉണ്ടായപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചെങ്കിലും ഏറെ വൈകിയാണ് എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.