മാർക്ക്​ദാനം: മന്ത്രി രാജിവെക്കണം -യൂനിവേഴ്​സിറ്റി ഫെഡറേഷൻ

തിരുവനന്തപുരം: ചട്ടവിരുദ്ധമായി സർവകലാശാല ഭരണത്തിലിടപെട്ട് അധികാര ദുർവിനിയോഗത്തിലൂടെ ഇഷ്ടക്കാർക്ക് വിവിധ സർവകലാശാലകളിൽ മാർക്ക്ദാനം ചെയ്ത് സർവകലാശാലകളുടെ സ്വയംഭരണം തകർത്ത മന്ത്രി സ്ഥാനമൊഴിഞ്ഞ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ കളങ്കം മാറ്റണമെന്ന് ഫെഡറേഷൻ ഒാഫ് ഒാൾ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഒാർഗനൈസേഷൻസ് (എഫ്.യു.ഇ.ഒ) സംസ്ഥാന പ്രസിഡൻറ് എൻ.എൽ. ശിവകുമാറും ജനറൽ സെക്രട്ടറി എം.ജി. സെബാസ്റ്റ്യനും ആവശ്യപ്പെട്ടു. അനധികൃതമായും നിയമവിരുദ്ധമായും സർവകലാശാല ഭരണത്തിൽ ഇടപെട്ട് അഴിമതി നടത്തിയ മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ഫെഡറേഷൻ ചാൻസലറോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.